top of page
Search

എങ്ങിനെ ഒരു മികച്ച ഹെൽത്ത് ഇൻഷൂറൻസ് തിരഞ്ഞെടുക്കാം

  • Writer: Insurance Manager
    Insurance Manager
  • Sep 13, 2022
  • 1 min read

💡 എങ്ങിനെ ഒരു മികച്ച ഹെൽത്ത് ഇൻഷൂറൻസ് തിരഞ്ഞെടുക്കാം


🚨ഹെൽത്ത് ഇൻഷൂറൻസിലൂടെ പറ്റിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കു.


1️⃣ മറ്റ് ഇൻഷൂറൻസുകളെ അപേക്ഷിച്ച് ഒരു രോഗിയായി മാറുമ്പോഴോ, ഒരു അപകടം പറ്റുന്ന സമയത്തോ ഉപയോഗിക്കുന്ന ഇൻഷൂറൻസാണ് ഹെൽത്ത് ഇൻഷൂറൻസ്. അതിനാൽ വളരെ കൃത്യതയോടെ തിരഞ്ഞെടുക്കേണ്ട ഒന്നാണ് ഹെൽത്ത് ഇൻഷൂറൻസ്.


⛔1.'Under Insured'..........................


ഭാവിയിലെ നിങ്ങളുടെ ചികിത്സകൾക്ക് ആവശ്യമായി വരുന്ന രീതിയിൽ മതിയായ തുകയുടെ കവറേജ് നിങ്ങൾക്ക് ഇല്ലെങ്കിൽ നിങ്ങൾ *'Under Insured'* എന്ന ഗണത്തിൽ പെടും. ഇൻഷൂറൻസ് പ്രീമിയം ലാഭിക്കാനായി ഏറ്റവും കുറഞ്ഞ പ്ലാനോ, നിലവാരം കുറഞ്ഞ കമ്പനിയോ തിരഞ്ഞെടുക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.


⚠️2. 'Over Insured'..........................


ഭാവിയിലെ നിങ്ങളുടെ ചികിത്സകൾക്ക് ആവശ്യമായി വരുന്ന തുകയേക്കാൾ കൂടിയ കവറേജാണ് നിങ്ങൾ എടുക്കുന്നത് എങ്കിൽ നിങ്ങൾ *'Over Insured'* എന്ന ഗണത്തിൽ പെടും. ഇൻഷൂറൻസ് ഏജന്റുമാർ അവരുടെ കമ്മീഷൻ വർദ്ധിപ്പിക്കാനായി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമ്പോഴും, വലിയ തുകയുടെ ഇൻഷൂറൻസാണ് ഏറ്റവും മികച്ചത് എന്ന വിശ്വാസവുമാണ് ഈ പ്രശ്നത്തിന് കാരണം.


3.ഹെൽത്ത് ഇൻഷൂറൻസ് കമ്പനി തിരഞ്ഞെടുക്കുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-


🛄 (A) ഹെൽത്ത് ഇൻഷൂറൻസ് കമ്പനി നേരിട്ടാണോ, അതോ TPA കമ്പനികൾ മുഖേനയാണോ ഹോസ്പിറ്റൽ അഡ്മിറ്റ് സമയത്ത് ക്ലെയിം സെറ്റിൽമെന്റുകൾ ചെയ്യുന്നത് എന്ന് ഉറപ്പു വരുത്തുക


🏥 (B) ക്യാഷ്ലെസ് ചികിത്സാ സൗകര്യമുള്ള നെറ്റ് വർക്ക് ഹോസ്പ്പിറ്റലുകൾ എത്രയെണ്ണമുണ്ട് എന്നും, നിലവാരമുള്ളതും, നിങ്ങളുടെ അടുത്തുള്ളതുമാണോ എന്ന് അറിയുക.


💹 (C) കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ പരിശോദിക്കുക


🛡️4. നിങ്ങൾ എടുക്കുവാൻ ഉദ്ദേശിക്കുന്ന പ്ലാനിന്റെ, മെച്ചങ്ങളും, നിബന്ധനകളും ഒരേ സമയം കൃത്യമായി മനസ്സിലാക്കണം.


🧍🏽5. വയസ്സിനനുസരിച്ച് ഭാവിയിൽ വരാനിരികുന്ന പ്രീമിയം വർദ്ധനവ് അറിഞ്ഞിരിക്കുക


💰 6. അഡ്മിറ്റ് ചെയ്യുന്നതിന് മുൻപും, ഡിസ്ചാർജിന് ശേഷവും വരുന്ന ചിലവുകൾക്ക് എത്ര കവറേജ് ഉണ്ട്, ഹോസ്പിറ്റൽ മുറിയുടെ വാടക എത്ര ലഭിക്കും, ക്ലെയിം ഇല്ലാത്ത വർഷങ്ങളിലെ ബോണസുകളുടെ നിരക്ക്, ഹെൽത്ത് ചെക്കപ്പ്, OP ബെനഫിറ്റുകൾ, കൂടെ നിൽക്കുന്ന ആൾക്കുളള ചിലവുകൾ തുടങ്ങിയ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കുക


👔7. ഏത് ആവശ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് സംസാരിക്കാവുന്ന, നിങ്ങളുട ഭാഷ സംസാരിക്കുന്ന ഒരാളും, ഫോൺ നമ്പരും ഉണ്ടോ എന്ന് നിർബന്ധമായും ഉറപ്പ് വരുത്തുക.


📌ഇക്കാരണങ്ങളാൽ ചെറിയ, താൽകാലിക ലാഭത്തിനായി ചതിയിൽ പെടാതെ ഹെൽത്ത് ഇൻഷൂറൻസിനായി എപ്പോഴും ഒരു ഹെൽത്ത് ഇൻഷൂറൻസ് സ്പെഷ്യാലി സ്റ്റിന്റെ സേവനം തേടുക.


സഞ്‌ജു. പി.ബി

ഹെൽത്ത് ഇൻഷൂറൻസ് സ്പെഷ്യാലിസ്റ്റ്

ഫോൺ / What's Ap: 9995067188


 
 
 

Comments


bottom of page